വെള്ളിയാമറ്റം: പൈനാപ്പിൾ കൃഷിക്ക് മണ്ണിളക്കികൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രം കൊക്കയിലേയ്ക്ക് മറിഞ്ഞു. ഡ്രൈവർക്ക് പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ വൈകിട്ട് അഞ്ചിന് കുരുതിക്കുളത്തിനും വെള്ളിയാമറ്റത്തിനും ഇടയിൽ ഊരംകല്ലിലായിരുന്നു അപകടം. കൊക്കയിലേയ്ക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രം തിരികെ റോഡിലേയ്ക്ക് കയറ്റാനായില്ല.