roses
റോട്ടറി ക്ളബ് സംഘടിപ്പിച്ച സ്‌പെഷ്യൽ സ്കൂൾ ഒളിമ്പിക്സായ റോട്ടറി റോസസിൽ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കിയ അടിമാലി കാർമ്മൽ ജ്യോതി

കൊച്ചി: സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് റോട്ടറി ഡിസ്ട്രിക്ട് 3201 സംഘടിപ്പിച്ച റോസസ് റോട്ടറി ഒളിംപിക്‌സിൽ അടിമാലി കാർമ്മൽ ജ്യോതി തുടർച്ചയായ ആറാം തവണ ചാമ്പ്യന്മാരായി. 130 പോയിന്റ് കാർമ്മൽ ജ്യോതി നേടി. 94 പോയിന്റുമായി മൂവാറ്റുപുഴ നിർമ്മലസദൻ രണ്ടാം സ്ഥാനവും 77 പോയിന്റുമായി പന്നിമറ്റം അനുഗ്രഹനികേതൻ മൂന്നാം സ്ഥാനവും നേടി.

എസ്.എഫ്.ഒ ടെക്‌നോളജീസ് ജനറൽ മാനേജർ തോമസ് എബ്രഹാം, ഡബ്ല്യു.എഫ്.ബി ബയ്ഡ് സി.ഇ.ഒ സുചിത്രമേനോൻ, റോട്ടറി അസി. ഗവർണർമാരായ അഡ്വ. മോഹൻകുമാർ, ഗീത, തോമസ്, കൊച്ചിൻ വെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ് സുമൻ ശ്രീധരൻ,
ട്രൈസിറ്റി പ്രസിഡന്റ് അരുൺ ജേക്കബ്, പറവൂർ പ്രസിഡന്റ് പ്രേംകുമാർ, റോസസ് ചെയർമാൻ റോമിലാൽ, സെക്രട്ടറി ബിബു പുന്നൂരാൻ, ട്രഷറർ ദിനിൽ തമ്പി, ആലുവ യു.സി കോളജ് പ്രിൻസിപ്പൽ മിനി, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ബിന്ദു എന്നിവർ പ്രസംഗിച്ചു.