cricket
വ്യാപാരി ക്ലബ്ബ് 38 ന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് പി. ജെ മാത്യൂ പന്തക്കൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: വ്യാപാരി ക്ലബ്ബ് 38 ന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് പി. ജെ മാത്യൂ പന്തക്കൽ മെമ്മോറിയൽ
എവറോളിങ്ങ് ട്രോഫിക്കും ക്യാഷ് അവർഡിനും വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെന്റ് തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു. വ്യാപാരി ക്ലബ്ബ് 38 പ്രസിഡന്റ് ഷെരീഫ് സർഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് സെക്രട്ടറി ഷെമീർ ഫിഫാ, അസോസിയേഷൻ ജനറൽ സെക്രട്ടറി സി. കെ നവാസ് ട്രഷറർ പ്രകാശ് മാസ്റ്റർ ,അസോസിയേഷൻ ട്രഷറർ അനിൽ പീടികപറമ്പിൽ, അസോസിയേഷൻ ഭാരവാഹികളായ ഷിയാസ് എംപീസ്, കെ. പി ശിവദാസ് , നസീർ വി. എസ്, സി. കെ ശിഹാബ്, സലിം ഫോകസ്,ജോസ് വർഗീസ്, മേഖല ഭാരവാഹികളായ നെവിൻ പി മാക്സ്, റോബിൻ ഹിന്ദുസ്ഥാൻ,അൻവർ സാദത്ത് ടോപ്സിയാ, രഞ്ജിത്ത് റാംസ്, റഹിം നാനോ മൊബൈൽസ്, അജി ടി.കെ എന്നിവർ പങ്കെടുത്തു.