അടിമാലി: വൈ.എം.സി.എ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കായി കേക്ക് നിർമ്മാണ ക്ലാസുകൾ സംഘടിപ്പിച്ചു. കേക്കു നിർമ്മാണ പരിശീലപരിപാടി വൈ.എം.സി.എ പ്രസിഡന്റ് പോൾ മാത്യു ഉദ്ഘാടനം ചെയ്തു. വിമൻസ് ഫോറം പ്രസിഡന്റ് ഡിമ്പിൾ ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് പോൾ പുല്ലൻ, ബിജു മാന്തറക്കൽ, ജോസ് കോസ്മിക്, കെ.വി ടോമി, സോണിയ ബോസ്, ഡയാന ജോൺ, ഷെറിൻ ടോമി തുടങ്ങിയവർ പങ്കെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംങ് സംസ്ഥാന കൗൺസിൽ അംഗം സാലി ബാബുവിനെ ചടങ്ങിൽ അനമോദിച്ചു. രഹ്ന സുലൈമാൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
15 വനിതാ അംഗങ്ങൾ വീതം അടങ്ങുന്ന വിവിധ ബാച്ചുകളായാണ് ഏകദിന പരിശീലന പരിപാടികൾ നടത്തിവരുന്നത്.വനിതകൾക്കായി എയ്രോബിക്സ് ക്ലാസുകളും സംഘടിപ്പിച്ചു വരുന്നുണ്ട്.