 
രാജകുമാരി: ആനയിറങ്കൽ അണക്കെട്ട് നിറഞ്ഞ് വെള്ളം സ്പിൽവേയിലൂടെ കവിഞ്ഞൊഴുകി.
ജലനിരപ്പ് 1207.02 മീറ്റർ പിന്നിട്ടതോടെ ആണ് ഇന്നലെ ഉച്ചയോടെ അണക്കെട്ടിന്റെ 3 സ്പിൽവേകളും നിറഞ്ഞ് വെള്ളം പന്നിയാറിലേക്കൊഴുകാൻ തുടങ്ങിയത്. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിൽ നിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് മാത്രമാണ് ആനയിറങ്കൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്.ഒക്ടോബറിൽ തുലാമഴ ശക്തമാകുന്നതോടെ ജല സമൃദ്ധമാകുന്ന അണക്കെട്ടിൽ നിന്നു ഡിസംബറോടെ വെള്ളം കവിഞ്ഞൊഴുകാൻ തുടങ്ങും. 2 ദിവസങ്ങളായി വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെയാണ് അണക്കെട്ട് നിറഞ്ഞത്.