
പീരുമേട്: ദിവസങ്ങളായി സത്രം കാനന പാത പ്രദേശങ്ങളിൽ പെയ്ത കനത്ത മഴയിലുംതീർത്ഥാടകരുടെ വൻവർദ്ധനവ്. പ്രതി കൂല കാലാവസ്ഥയിലും സത്രം കാനന പാതയിലൂടെ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ പെയ്തിരുന്നു. കഠിനമായ തണുപ്പും സത്രം ഭാഗങ്ങളിൽ അനുഭവപ്പെട്ടു. കേരളത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും എത്തിയ തീർത്ഥാടകരെകൂടാതെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണ് ഇന്നലെയും എത്തിയത്.
ഈ സീസണിൽഇതുവരെ 43054 തീർത്ഥാടകർ ദർശനത്തിനായി സത്രം കാനനപാതിയിലൂടെ സന്നിധാനത്തെത്തി. ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വനം വകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. തീർത്ഥാടകർക്കായി അതിപുരാതന കാനനപാതയിൽ അരക്കിലോമീറ്റർ ഇട വിട്ട് കുടിക്കാനായി ഔഷധ വെള്ളം തയ്യാറാക്കി തീർത്ഥാടകർക്ക് നൽകുന്നു. രാവിലെ 7 മുതൽ ഒരു മണി വരെയാണ് ശബരിമല തീർത്ഥാടകരെ സ്ത്രത്തിൽ നിന്നും പുല്ല്‌മേട് വഴി കയറ്റിവിടുന്നത്.ആദ്യ തീർത്ഥാടകർക്ക് ഒപ്പം ആയുധധാരികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തീർത്ഥാടകരെ അനുഗമിക്കുന്നുണ്ട്. വന്യമൃഗശല്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അനുഗമിക്കുന്നത്.
കാനനപാതയിൽ അരകിലോമീറ്റർ ഇടവിട്ട് ഔഷധകൂടി വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പംവനം വകുപ്പിന്റെ ഡ്രോൺ എത്തിച്ചും വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കുന്നുണ്ട്.കാട്ടാന, കാട്ട് പോത്ത്, മ്ലാവ്, കരടി, പുലി, തുടങ്ങിയ വന്യ മൃഗങ്ങൾ ഈ കാനനപാതയുടെ വശങ്ങളിൽ പലപ്പോഴും തീർത്ഥാടകർക്ക് കാണാൻ കഴിയുനുണ്ട്.സത്രത്തിർ ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ വനം വകുപ്പും,ദേവസ്വം ബോർഡും ക്രമീകരിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ പഞ്ചായത്ത് താൽക്കാലിക ടോയ്ലറ്റ് നിർമ്മിച്ചുനൽകിയിട്ടുണ്ട്.
പാതയ്ക്കിരുവശവും
കൊടുംകാട്
സത്രത്തിൽനിന്നും സന്നിധാനത്തേക്ക് 12 കിലോമീറ്റർ ദൂരമുണ്ട് പുല്ലുമേട്, ഉപ്പുപ്പാറ, പൂങ്കാവനം പാണ്ടിത്താവളം വഴി സന്നിധാനത്തിൽ എത്തുന്ന അതിപുരാതന കാനന പാതയാണ് ഇത്. പാതക്ക് ഇരുവശവും കൊടുങ്കാടുകളും. ആന, കാട്ടുപോത്ത്, മ്ലാവ്, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ താവളവുമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ പ്രദേശത്ത് സഹായവുമായി നിൽക്കുന്നത്. സത്രത്തിൽ നിന്നും കഴുതക്കുഴി വരെ വനം വകുപ്പ് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ്, അഴുത ഫോറസ്റ്റ് റേയിഞ്ച് ഓഫീസർ ജ്യോതിഷ് ജെ. ഒഴാക്കൽ, സത്രം സ്‌പെഷ്യൽ ഫോറസ്റ്റ് ഓഫീസർ പ്രശാന്ത്, എന്നിവരുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കാനനയിലൂടെ ശനിയാഴ്ച ശബരിമലയിലെക്ക് 4003 തീർത്ഥാടകരായിരുന്നു എത്തിയത്.ഞായറാഴ്ച 2584 തീർത്ഥാടകരും, തിങ്കളാഴ്ച 26 11 തീർത്ഥാടകരും എത്തി. കാനനപാതയിലൂടെ ഈ സീസണിൽ43054 തീർത്ഥാടകരാണ് സന്നിധാനത്തെത്തിയത്.