ഇടുക്കി ജില്ലാ ബോഡി ബിൽഡിംഗ് ആന്റ് ഫിറ്റ്നസ് അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് മിസ്റ്റർ ഇടുക്കി 2025 പുറ്റടി യിൽ നടന്നു. ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് അനസ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.ഇജില്ലാ പൊലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ലോക ചാമ്പ്യൻ സുരേഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറിഎൻ. കെ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി എബിൻ വണ്ടിപ്പെരിയാർ സ്വാഗതം ആശംസിച്ചു. സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം ജോൺ ആശംസകൾ അർപ്പിച്ചു.
 മിസ്റ്റർ ഇടുക്കി ചാമ്പ്യനായി ദേവൻ വിഎസ് മോൺസ്റ്റർ മൗണ്ടൈൻ ജിമ്മിനെയും മിസ്സ് ഫിറ്റ്നസ് ഇടുക്കിയായി അനാമിക ശശി വെയർഹൗസ് ജിമ്മിനെയും മോഡൽ ഫിസിക് ചാമ്പ്യനായി നിതിൻ എസ് നായർ യു എഫ് സി ജിമ്മിനേയും സബ് ജൂനിയർ ഇടുക്കിയായി രാഹുൽ വിജയൻ റണ്ണിംഗ് ഹാർട്ട് ജിമ്മിനെയും, ജൂനിയർ ഇടുക്കിയായി സുഹൈൽ അസീസ് ക്രോസ് ഫിറ്റ് ജിമ്മിനെയും മാസ്റ്റേഴ്സ് ചാമ്പ്യനായി സാബു ടി കെ ഫാൽക്കൺ ജിമ്മിനെയും, ഫിസിക്കലി ചലഞ്ച്ഡ് ചാമ്പ്യനായി അബ്ബാസ് മന്ദിരി ഈഗിൾ ഫിറ്റ്നസ് ജിമ്മിനെയും വുമൺ ബോഡിബിൽഡിംഗ് ചാമ്പ്യനായി അഞ്ചു എ നായർ ഫാൽക്കൺ ജിമ്മിനെയും തിരഞ്ഞെടുത്തു ഓവറോൾ ചാമ്പ്യന്മാരായി റണ്ണിംഗ് ഹാർട്ട് ജിമ്മിനെയും രണ്ടാം സ്ഥാനക്കാരായി വെയർഹൗസ് ജിമ്മിനെയും തിരഞ്ഞെടുത്തു. മത്സരങ്ങൾക്ക് ജയ്മോൻ പുറ്റടി,എബിൻ ശ്രീനിവാസൻ, നിസാർ പി എ, ജാക്ക്, അമൽ രാജാക്കാട്, പത്മകുമാർ, ബിജു രാജാക്കാട്, കുട്ടൻ മറയൂർ, ആഷിക്, ജയ്മോൻ നെടുങ്കണ്ടം,വിഷ്ണുതോപ്രാംകുടി, ഗീവർഗീസ് മാത്യു തൊടുപുഴ, ശ്രീജിത്ത് വണ്ണപ്പുറം, വിഷ്ണു മുരളി, പ്രവീൺ തോക്കുപാറ, ജോമി ചേറ്റു കുഴി, വിഷ്ണു വണ്ണപ്പുറം അഖിൽ, അലൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇടുക്കി ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ കീഴിലുള്ള നിരവധി ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം കായികതാരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ബോഡി ബിൽഡിംഗ് അസോസിയേഷൻ ട്രഷറർ അരുൺജിത്ത് നന്ദി അറിയിച്ചു