പീരുമേട്: മഞ്ജുമല വില്ലേജ് ഓഫീസിന് സമീപം ഭക്ഷണം കഴിക്കാൻ വാഹനത്തിൽ നിന്നും ഇറങ്ങിയ ശബരിമല തീർത്ഥാടകരെ
കാറിടിച്ചു കരൂർ സ്വദേശികളായ സെൽവം ( 58) ചന്ദ്രകുമാർ (28 )തമിഴ് വാനൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടിപ്പെരിയാറിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച വൈകിട്ട് ആറരയോടെ യാണ് സംഭവം. തമിഴ്നാട് കരൂരിൽ നിന്നും ശബരിമല ദർശനത്തിനായി പോവുകയായിരുന്ന പതിനെട്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം മഞ്ജുമല വില്ലേജ് ഓഫീസിന്റെ പാർക്കിംഗ് ഭാഗത്ത് നിർത്തി ഭക്ഷണം കഴിക്കുകയും ചെയ്തു.പിന്നീട് ശബരിമലയിലേക്ക് വീണ്ടും യാത്ര തിരിക്കുന്നതിനിടെ റോഡ് സൈഡിൽ നിന്നിരുന്ന ശബരിമല തീർത്ഥാടകരുടെ ഇടയിലേക്ക്കുമളി ആറാം മൈൽ ഭാഗത്തേയ്ക്ക് പോയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.റോഡരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.