വണ്ണപ്പുറം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വണ്ണപ്പുറം യൂണിറ്റ് പെൻഷൻ ഭവന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിർവ്വഹിച്ചു. കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഓഫീസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് രക്ഷാധികാരി കെ.ആർ. പ്രഭാകരൻ നായരെ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മാണി ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആൽബർട്ട് ജോസ്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവ് ഭാസ്‌കർ, കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി, ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ, ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു, ട്രഷറർ ടി. ചെല്ലപ്പൻ, വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ്, എം.ജെ. ലില്ലി, കമ്മിറ്റിയംഗം സി.വി. ജോർജ്ജ്, ഇളംദേശം ബ്ലോക്ക് സെക്രട്ടറി എസ്. രാജീവ്, പ്രസിഡന്റ് മോളിക്കുട്ടി മാത്യു, യൂണിറ്റ് വൈസ് പ്രസിഡന്റ് റെജി ബേബി എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.ബി. ശശി സ്വാഗതവും റെജി ബേബി നന്ദിയും പറഞ്ഞു.