
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാജോയിന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവും കൃഷി വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറുമായിരുന്ന ഇ.കെ.പുരുഷോത്തമന്റെ ഇരുപത്തിയൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തൊടുപുഴയിൽ അനുസ്മരണ സ സമ്മേളനം സംഘടിപ്പിച്ചു .
ഹൈദരാബാദിൽ രാജേന്ദ്രനഗർ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കാൻപോയ പുരുഷോത്തമൻ അവിടെ വച്ച് ഒരു വാഹനാപകടത്തിൽപ്പെടുകയായിരുന്നു.....
കെ ജി ഒ എ ജില്ലാ കമ്മറ്റിയുടെയും സർഗ്ഗ കലാ സാംസ്‌കാരികവേദിയുടെയും ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഇതൊടനുബന്ധിച്ച് 'ഭരണഘടനയുടെ 75 വർഷങ്ങൾ ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് മുൻ എം പി അഡ്വ.ജോയ്സ് ജോർജ് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു
കെ ജി ഒ എ സംസ്ഥാന പ്രസിഡന്റ്‌ഡോ. എസ് ആർമോഹനചന്ദ്രൻ അനുസ്മരണപ്രഭാഷ ണം നടത്തി. ജില്ലാ പ്രസിഡന്റ് സി കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറിഡോ കെ കെ ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോബോബിപോൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം ഫിറോസ്, പി കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി .എസ് അബ്ദുൾ സമദ് സ്വാഗതവും സർഗ്ഗ കലാവേദി കൺവീനർ എം ബി രാജൻ നന്ദിയും പറഞ്ഞു.