പീരുമേട്: മുന്നറിയിപ്പില്ലാതെ ഏലപ്പാറ ഹെലിബറിയാ ടീ കമ്പനി അടച്ചു പൂട്ടിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. എണ്ണൂറോളം തൊഴിലാളികൾജോലി ചെയ്യുന്ന സ്ഥാപനമാണ് നിയമ വിരുദ്ധമായി അടച്ചുപൂട്ടിയത്. തൊഴിലാളികളിൽ നിന്നും മാസം പിടിക്കുന്ന പി.എഫ് കുടിശിക അടച്ചിട്ടില്ല. ഇതൊടെപ്പം തൊഴിലാളികൾക്ക് രണ്ടാമാസത്തെശമ്പള കുടിശികയും നൽകാനുണ്ട്.തോട്ടം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് വാഴൂർസോമൻ എം.എൽ എ പറഞ്ഞു. പ്രശ്നം മുഖ്യമന്ത്രിയുടെയും തൊഴിൽ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നതായി എംഎൽഎ പറഞ്ഞു. ഹെലിബറിയാ ടീ കമ്പനിയുടെ ഏലപ്പാറ സെമിനി വാലിയിലെ ഫാക്ടറിയിൽസന്ദർശനം നടത്തിയശേഷമാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ പത്താം തീയതിയാണ് മുന്നറിയിപ്പില്ലാതെതോട്ടം ഉടമ ഹെലിബറിയാ ടീ കമ്പനി അടച്ചുപൂട്ടിയത് ഇതോടെ ഇവിടെ തൊഴിൽ എടുത്തിരുന്ന നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. സി.ഐ.ടി.യു., ഐ.എൻ.റ്റി.യു.സി,
എ.ഐ.സി.യു.സി. തുടങ്ങി സംയുക്ത ട്രേഡ് യൂണിയന്റെനേതൃത്വത്തിൽതോട്ടം അടച്ചുപൂട്ടിയതിനെതിരെ തൊഴിലാളികൾ പ്രകടനം നടത്തി. ഹെലിബറിയാ കമ്പനിക്ക് കമ്പനിക്ക് ചെമ്മണ്ണ്, ചിന്നാർ, ഹെലിബെറിയ, വള്ളക്കടവ് എന്നീ നാലു ഡിവിഷനുകളാണ് ഉള്ളത്. 60 മാസത്തെ പി.എഫ് വിഹിതം മാനേജ്മന്റ് അടയ്ക്കാനുണ്ട്.കോടികൾ വരുന്നതുക പി.എഫ് ൽ അടച്ചിട്ടില്ല. ശമ്പളം വീട്ടിലാണ് പരസ്പര ജാമ്യത്തിൽ കാർഷികബാങ്കിൽ നിന്ന് തൊഴിലാളികളുടെ വായ്പ തുക പിടിച്ചത് മാനേജ്‌മെന്റ് ബാങ്കിൽ അടച്ചിട്ടില്ല. തോട്ടം മാനേജ്‌മെന്റിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത് ഈ സാഹചര്യത്തിലാണ് വാഴൂർസോമൻ എം.എൽ എ ഇന്നലെതോട്ടവും, ഫാക്ടറിയും സന്ദർശനം നടത്തിയത്.