തൊടുപുഴ: സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വർഷവുമാണ്' കാലാവധി. 18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. ശനി/ഞായർ/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്സ് നടത്തുന്നത്. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവർക്ക് നേരിട്ട് എസ്.ആർ.സി' കമ്മ്യൂണിറ്റി കോളേജിലോ താഴെപ്പറയുന്ന സ്റ്റഡി സെന്ററിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31.
ജില്ലയിലെ പഠനകേന്ദ്രം:ഡൈനാമിക് ടച്ച് പെയിൻ ഹീലിംഗ്.ഇടുക്കി കോളനി പി. ഒ.,
പെട്രോൾ പമ്പിന് എതിർവശം, ചെറുതോണി.ഇടുക്കി- 685602.ഫോൺ 9747036236, 8289627236