തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോൺട്രാക്ട് ആന്റ് കാഷ്വൽ ലേബർ യൂണിയൻ ജില്ലാ സമ്മേളനം തൊടുപുഴ പാപ്പൂട്ടി ഹാളിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് ആർ .വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാങ്കിൽ ജോലി ചെയ്യുന്ന ഹൗസ് കീപ്പിങ് ജീവനക്കാർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കുന്നതിനായി സഫായി കർമചാരി ദേശീയ അദ്ധ്യക്ഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നൽകിയ നിർദ്ദേശങ്ങൾ അടിയന്തരമായി തന്നെ ബാങ്ക് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രതീഷ് രാജാമണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സൈനബ പി ജെ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്ദു തങ്കപ്പൻ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുമേഷ് ജി., ജില്ലാ സെക്രട്ടറി ശ്രീകല സാജൻ, എൻ സി ബി ഇ കേന്ദ്ര കമ്മിറ്റി അംഗം എം. പി.രാജീവ് ജില്ലാ സെക്രട്ടറി എസ്. അനിൽകുമാർ,എന്നിവർ സംസാരിച്ചു.