തൊടുപുഴ: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്കു മേൽ വൈദ്യുതി ചാർജ് വർദ്ധനവ് അടിച്ചേൽപ്പിച്ച പിണറായി സർക്കാരിന്റെ കൊടും ക്രൂരത ജനം തിരിച്ചറിയണമെന്ന് കെ.പി.സിസി ജനറൽ സെക്രട്ടറി അഡ്വ .എസ് അശോകൻ പറഞ്ഞു.25 വർഷത്തേക്ക് നാലു രൂപ 19 പൈസയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി കരാറുകൾ റദ്ദാക്കി 7 രൂപയ്ക്കും 10 രൂപയ്ക്കും അദാനി ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങി കോടികളുടെ അഴിമതിയാണ് സർക്കാരും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്നത് കൂടിയ വിലയുടെ വൈദ്യുതി ചാർജ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ വൈദ്യുതി ചാർജ് വർദ്ധനവെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽകെ.എസ്. സി. ബി ഓഫീസിലേക്ക് വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് നേതൃത്വം നൽകിയ മാർച്ചിൽ നേതാക്കളായ നിഷാ സോമൻ, എൻ ഐ ബെന്നി, ടി ജെ പീറ്റർ, തോമസ് മാത്യു കക്കുഴി,പി എസ് ചന്ദ്രശേഖരൻ പിള്ള, ലീലാമ്മ ജോസ്,ജോയി മൈലാടി, ടോമി പാലക്കൻ, സുനി സാബു,പി വി അച്ചാമ്മ, ബിന്ദു ദിനേശ്, ആനി ജോർജ്, സിഎസ് മഹേഷ്, കെജി സജിമോൻ, രാജേശ്വരി ഹരിഹരൻ, പി എസ് ജേക്കബ്, എ കെ ഭാസ്കരൻ, മാർട്ടിൻ ജോസഫ്, സജ്ജയകുമാർ, ജോസഫ് മാണി, സുഭാഷ് കുമാർ, രാജേഷ് ബാബു,എം എച്ച് സജീവ് തുടങ്ങിയവർ പങ്കെടുത്തു.