അടിമാലി: ഇരുമ്പുപാലത്ത് ഓട്ടോ തൊഴിലാളിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതൽ ടൗണിലെ ഓട്ടോറിക്ഷകൾ പണിമുടക്ക് നടത്തും. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.ഓട്ടോറിക്ഷ ട്രിപ്പ് അടിയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് മർദ്ദനമുണ്ടായത്. പൊലീസ് സ്ഥലത്തെത്തിയിരുന്നു.ഇരു വിഭാഗവുമായി ഇന്ന് ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിയ്ക്കാനുള്ള ശ്രമത്തിലാണ്പൊലീസ്.