തൊടുപുഴ: ഷെഫീഖ് വധശ്രമ കേസിൽ തൊടുപുഴ ഒന്നാം അഡീഷ്ണൽ കോടതി ഇന്ന് വിധി പറയും. ഡിസംബർ ആദ്യവാരമായിരുന്നു അന്തിമവാദം പൂർത്തിയാക്കിയത്. 2013 ജൂലായിലാണ് നാലര വയസ്സുകാരൻ ഷെഫീഖ് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിന് ഇരയായത്. അച്ഛനും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. കേസിൽ മെഡിക്കൽ തെളിവുകളാണ് പ്രധാനം. രണ്ടാനമ്മയുടെ അമ്മയുടെ മൊഴിയും നിർണായകമാണ്. 2021ലാണ് കേസിൽ വിചാരണ തുടങ്ങിയത്. കഴിഞ്ഞ ആഗസ്റ്റിൽ വിചാരണ പൂർത്തിയായിരുന്നു. സംഭവത്തിന് ശേഷം ഷെഫീഖ് വർഷങ്ങളായി അൽ- അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്. ആഗസ്റ്റിൽ ജഡ്ജി ആഷ് കെ. ബാൽ ഷെഫീഖിനെ ആശുപത്രിയിൽ നേരിട്ടെത്തി കണ്ടിരുന്നു.