ചക്കുപള്ളം: 92മത് കിഴക്കൻ മേഖലശിവഗിരി തീർത്ഥാ ടന പദയാത്ര 20ന്ചക്കുപള്ളം ശ്രീനാരായണ ധർമാ ആശ്രമത്തിൽ നിന്നും ആരംഭിച്ച് 29ന് ശിവഗിരിയിൽ എത്തി ചേരുമെന്ന് സ്വാമി ഗുരുപ്രകാശം അറിയിച്ചു.. കെ എൻ തങ്കപ്പൻ(ചെയർമാൻ), കെ എൻ വിജയൻ (വൈസ് ചെയർമാൻ )പി എൻ രവി ലാൽ (കൺവീനർ) ശരത് (സെക്രട്ടറി) വി കെ സത്യാവ്രതൻ( ട്രഷറർ), സുരേഷ് കല്ലറക്കൽ( ജോയിന്റ് കൺവീനർ), പി എൻ സുഗതൻ, രതീഷ് ടി സി (ജോയിന്റ് സെക്രട്ടറി മാർ) എന്നിവരെ തെരഞ്ഞെടുത്തു .പദയാത്ര ആചാര്യന്മാരായി സുരേഷ് ശ്രീധരൻ തന്ത്രി, ഷാജൻ ശാന്തി സജേഷ് ശാന്തി, വിനോദ് തന്ത്രി എന്നിവരെ തെരഞ്ഞെടുത്തു .എസ് എൻ ഡി പി യോഗംമലനാട് യൂണിയൻ പ്രിസിഡന്റ് ബിജു മാധവൻ, എസ് എൻ ഡി പി യോഗം പീരുമേട് യൂണിയൻ പ്രിസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ എന്നിവർ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ , പീരുമേ ട് യൂണിയൻ സെക്രട്ടറി കെ പി ബിനു എന്നിവർപങ്കെടുക്കും