അടിമാലി: മുക്കുടം ഗവ: ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളെക്കുറിച്ചാലോചിയ്ക്കുന്നതിനു വേണ്ടി ചേർന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.എൻ.സജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ത്രിതല പഞ്ചായത്തംഗങ്ങൾ, സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികൾ,പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ, എം.പി.റ്റി .എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പി.എൻ.സജികുമാർ (ചെയർമാൻ) സ്‌കൂൾ ഹെഡ്മിസ്ട്രസ് ഉഷ.പി.(ജനറൽ കൺവീനർ) കൊന്നത്തടിപഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ്, ജില്ല പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.പ്രസാദ് എന്നിവർ രക്ഷാധികാരികളായി 70 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.