അടിമാലി: കൊന്നത്തടി പഞ്ചാ യത്തിൽ മോഷണം വ്യാപകമായതോടെ പാറത്തോട് കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിയ്ക്കണമെന്ന ആവശ്യം ശക്തം. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊന്ന ത്തടി പഞ്ചായത്ത് ഉൾപ്പെടുന്നത്. ജില്ലയിൽ വിസ്തൃതിയിൽ മുൻ പന്തിയിൽ നിൽക്കുന്ന പഞ്ചായത്തുകളുടെ പട്ടികയിലാണ് കൊന്നത്തടി,വെള്ളത്തുവൽ, കൊന്നത്തടി, പള്ളിവാസൽ പഞ്ചായത്തിലെ പകുതിയോളം പ്രദേശങ്ങളും,വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഇല്ല. ഇത്തരം സാഹചര്യത്തിൽ സ്റ്റേഷൻ പരിധിയിൽ പൊലീസ് പട്രോളിങ് ആവശ്യത്തിന് ഇല്ലാത്ത താണ് മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വർധിക്കാൻ കാരണമാ യിരിക്കുന്നത്.കഴിഞ്ഞ ദിവസം മുള്ളരിക്കടിയിൽ കട കുത്തിത്തുറന്ന് 4 ചാക്ക് കുരുമുളക് മോഷ്ടിച്ചിരുന്നു..മോഷണത്തിനൊപ്പം ലഹരി മാഫിയ, വ്യാജമദ്യ ലോബി എന്നിവരും പാറത്തോട്, പണി ക്കൻകുടി, മുനിയറ, കൊമ്പൊടി ഞ്ഞാൽ, മാങ്ങാപ്പാറ, കൊന്ന
ത്തടി, അഞ്ചാംമൈൽ, മുക്കുട കമ്പിളിക്കണ്ടം, മങ്കുവ, പനംക ട്ടി മേഖലകളിൽ അഴിഞ്ഞാടുക യാണ്.കുറ്റകൃത്യങ്ങളിൽഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇപ്പോൾ പൊലീസിന് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇത്തരം സാഹചര്യത്തിൽ പാറത്തോട് കേന്ദ്രമായി പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കാൻ ജില്ലാ പൊലീസ് മേധാവി നടപടി' സ്വീകരിക്കണമെന്ന ആവശ്യംഉയർന്നിട്ടുണ്ട്‌