ചെറുതോണി: ചരിത്ര പ്രസിദ്ധമായ ഡബിൾകട്ടിംഗ് നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിലെ ശ്രീമദ്ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ 26 വരെ നടക്കും. തുടർച്ചയായ 18-ാമത് വർഷമാണ് ഭാഗവത സപ്താഹ യജ്ഞം ഇവിടെ നടക്കു ന്നത്. നാളെ രാവിലെ ആറിന് ഗണപതി ഹോമം. തുടർന്ന് വിശേഷൽ പൂജ. വൈകിട്ട് 6.30ന് ആചാര്യന്മാരെയും തന്ത്രികളെയും ആദരിക്കൽ. ഏഴിന് ഭദ്രദീപ പ്രകാശനം എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിർവഹിക്കും. വിഗ്രഹ പ്രതിഷ്ഠയും അനുഗ്രഹ പ്രഭാഷണവും സുരേഷ് ശ്രീധരൻ തന്ത്രികൾ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് പി. രാജൻ അന്നപൂർണ്ണ അന്നദാന മണ്ഡപത്തിന്റെ സമർപ്പണവും മുഖ്യപ്രഭാഷണവും നടത്തും. തുടർന്ന് ഭാഗവത സമർപ്പണം, ആചാര്യവരണം, നിറപറ സമർപ്പണം, കലവറ നിറയ്ക്കൽ എന്നിവ നടക്കും. ഭാഗവത യജ്ഞാചാര്യൻ മധു മുഹമ്മ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തും. സഹ ആചാര്യന്മാരായ വില്ലൂർ ബിജു, ജയജിത്ത് മാമ്പുഴ, രാജൻ തകഴി, പന്തളം അനിൽ, അനിൽകുമാർ, ക്ഷേത്രം ഉപദേഷ്ടാവ് ശിവഗിരിമഠത്തിലെ ബോധിതീർത്ഥ സ്വാമി, ക്ഷേത്രം മേൽശാന്തി സുരേഷ് ബാബു നാഥ ശർമ്മ എന്നിവർ മഹായജ്ഞത്തിന് നേതൃത്വം നൽകും. എല്ലാ ദിവസവും പ്രസാദ ഊട്ടും വഴിപാടുകളും പൂജകളും നടക്കുന്നതിനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരിക്കുമെന്ന്
ക്ഷേത്രം രക്ഷാധികാരി വിശ്വനാഥൻ ചാലിൽ, ശാഖാ പ്രസിഡന്റ് സുരേഷ് ബാബു തേവർകാട്ടിൽ, വൈസ് പ്രസിഡന്റ് തങ്കച്ചൻ പുത്തേട്ട്, സെക്രട്ടറി സുനിൽ കൊച്ചയ്യത്ത്, കമ്മിറ്റി അംഗങ്ങളായ റെജി നമ്പ്യാർമഠത്തിൽ, സാബു പാടയ്ക്കൽ, ദീപക് ചാലിൽ, അജീഷ് വാത്തത്ത്, സ്റ്റലിമോൻ വാത്താത്ത്, ശിവപ്രസാദ് വേഴമ്പംതുണ്ടിയിൽ, ജിന്റോ കുറിഞ്ഞിത്താഴെ, സുരേഷ് പുത്തൻ തറയിൽ, ദേവസം സെക്രട്ടറി സന്തോഷ് വാത്താത്ത്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അഖിൽ സാബു എന്നിവർ അറിയിച്ചു.