തൊടുപുഴ: കുമാരമംഗലം സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് ഉജ്ജ്വല വിജയം. ആയിരത്തിലധികം വോട്ടുകൾ നേടിയാണ് മുഴുവൻ സീറ്റുകളിലും വിജയിച്ച് ഭരണം നിലനിറുത്തിയത്. ജോസഫ്‌ ജോർജ്, ബിജു തോമസ്, ആർ. ലൈജു, സിനോജ്‌ ജോസ്, എ.എ. റമീസ്, ലത്തീഫ സലീം, ശാന്ത പൊന്നപ്പൻ, കെ. മനു, എം.വി. ജോസഫ്, അഡ്വ. അമൽ സുധാകരൻ, രേഷ്മ രാജേന്ദ്രൻ എന്നിവരാണ് വിജയിച്ചത്. വിജയികളെ ആനയിച്ചുകൊണ്ട് എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളായ മുഹമ്മദ് ഫൈസൽ, വി.ആർ. പ്രമോദ്, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. ഡൊമിനിക്, എം.എം. മാത്യു എന്നിവർ സംസാരിച്ചു.