കട്ടപ്പന : കട്ടപ്പന നഗരസഭയിൽ ക്രിസ്തുമസ് പുതു വത്സര ആഘോഷത്തിന്റെ ഭാഗമായി ബട്ടർഫൈ ഇന്റർനാഷണൽ അണി യിച്ചൊരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 20ന് വൈകുന്നേരം 4 ന് മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ചിൽ ആദ്യമായി അണ്ടർ വാട്ടർ ടണൽ എക്സ്‌പോ, അത്ഭുതപക്ഷികളെ കോർത്തിണക്കി ബേഡ് ഷോ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിട്ടുള്ള നായ്ക്കളെ അണിനിരത്തി ഡോക്ക്‌ഷോ,അമ്മ്യൂസ്‌മെന്റ് റെയിഡുകൾ തുടങ്ങിയവ കട്ടപ്പന ഫെസ്റ്റിന്റെ പ്രത്യേകതയാണ്. പ്രശസ്തരായ ചലച്ചിത്ര പിന്നണി ഗായകർ അണിയിച്ചൊരുക്കുന്ന ഗാനമേളയും, നാടൻപാട്ട് കലാകാരൻമാരുടെ നാടൻപാട്ടും, വിവിധ കലാപരിപാടികളും, കരോൾ മത്സരവും, കവിയരങ്ങും, ട്രോബോക്സിംഗ് ചാമ്പ്യൻഷിപ്പ്, വിവിധ ഇനം സ്റ്റാളുകളുടെ പ്രദർശനവും ഉൾപ്പെടെ ഉത്സവരാവ് സൃഷ്ടിച്ചു കൊണ്ട് കുട്ടപ്പന ഫെസ്റ്റ് അരങ്ങേറുകയാണ്.വിവിധതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കട്ടപ്പനയിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കും. ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ ബീനാ ടോമി അദ്ധ്യക്ഷ വഹിക്കും. അണ്ടർ വാട്ടർ ടണൽ എക്സ്‌പോ അഡ്വ.ഡീൻ കുര്യക്കോസ് എം. പി ഉദ്ഘാടനം ചെയ്യും. അമ്മ്യൂസ്‌മെന്റ്ര് പാർക്ക് നഗരസഭ വൈസ് ചെയർമാൻ
അഡ്വ.കെ.ജെ. ബെന്നിയും കിഡ്സ് പാർക്ക് വികസനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാൻസി ബേബി
ഉദ്ഘാടനം ചെയ്യുമെന്ന് കോർഡിനേറ്റർ പ്രശാന്ത് രാജു, ബിജു പൂവത്താനി, ഷാനവാസ്.പി.എ, ഷെഫിക് മുഹമ്മദ് ഇസ്മയിൽ തുടങ്ങിയവർ പറഞ്ഞു.