
തൊടുപുഴ:കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടന്നു.ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സബിന ബിഞ്ചു നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ജയൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ സംസ്ഥാന സമിതിയംഗം പ്രവീൺ.വി, കെ.എച്ച്.ആർ.എ ജില്ലാ സെക്രട്ടറി പി.കെ.മോഹനൻ, യൂണിറ്റ് സെക്രട്ടറി പ്രതീഷ് കുര്യാസ്, സംഘാടക സമിതി സെക്രട്ടറി ഗിരീഷ് കുമാർ, സുധീർ പി.എ എന്നിവർ പ്രസംഗിച്ചു.