vyapara-bhavan
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ചിയാർ യൂണിറ്റിന്റെ വ്യാപാരഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം.

കട്ടപ്പന :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ചിയാർ യൂണിറ്റിന്റെ വ്യാപാരഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി കെട്ടിടം ഉദ്ഘാടനം ചെയ്തു.
ആദ്യകാല ഭാരവാഹികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ആദരിച്ചു.
റോയി അരങ്ങത്ത് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് സിജോ തടത്തിൽ മുഖ്യപ്രഭാഷണം നടത്തി, യൂണിറ്റ് ജനറൽ സെക്രട്ടറി ബിജു മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു കപ്പലുമാക്കൽ, രമ മനോഹരൻ, ഷാജി വേലംപറമ്പിൽ,ഷിജി സിബി,കെ വി വി ഇ എസ് ഇടുക്കി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സാജു പട്ടുരുമഠം, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ്, കട്ടപ്പന യൂണിറ്റ് ജനറൽ സെക്രട്ടറി ജോഷി കുട്ടട, കാഞ്ചിയാർ യൂണിറ്റ് ട്രഷറർ സണ്ണി ഏഴാംചേരിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.