ഇടുക്കി: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ ലഭിച്ച പരാതികളിൽ വകുപ്പ് തലത്തിൽ തീർപ്പാക്കേണ്ടവ ഉടൻ തീർപ്പാക്കണമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു. അദാലത്തിന്റെ മുന്നോടിയായി വിളിച്ച് ചേർത്ത ജില്ലാതല വകുപ്പ് മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ലഭിച്ച പരാതികളുടെ വിശദാംശങ്ങളും നിലവിലെ സ്ഥിതിയും കളക്ടർ ആരാഞ്ഞു.
'പരാതികളിന്മേൽ ചട്ടപ്പടി മറുപടി നൽകാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.സൂക്ഷ്മതയോടെ പരാതികൾ പരിശോധിക്കണം. അദാലത്ത് ദിവസങ്ങളിൽ അതത് വേദികളിൽ ജില്ലാതല വകുപ്പ് മേധാവികൾ നിർബന്ധമായും പങ്കെടുക്കുകയും  പരാതികൾ ഉൾപ്പെടെ നടപടിക്രമങ്ങളുടെ ഹാർഡ് കോപ്പി കരുതുകയും വേണം.
ജില്ലാ കളക്ടർ വി വിഘ്നേശ്വരി
 20, 21,23,24 ജനുവരി 6 എന്നീദിവസങ്ങളിലാണ് ജില്ലയിൽ മന്ത്രിമാരുടെ താലൂക്ക്തല അദാലത്ത് നടത്തുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി എൻ വാസവന്റെയും നേതൃത്വത്തിലാണ് അദാലത്തുകൾ നടത്തുക. 20 ന് ദേവികുളം - ഗവ ഹൈസ്കൂൾ അടിമാലി രാവിലെ 10 മുതൽ , 21 ന് പീരുമേട് - കുടുംബ സംഗമം ഓഡിറ്റോറിയം കുട്ടിക്കാനം രാവിലെ 10 മുതൽ, 23 ന് ഉടുമ്പഞ്ചോല - സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാൾ നെടുങ്കണ്ടം, രാവിലെ 10 മുതൽ. ഉച്ചക്ക് ഒരു മണി മുതൽ ഇടുക്കി - പഞ്ചായത്ത് ടൗൺഹാൾ ചെറുതോണി, ജനുവരി 6 ന് തൊടുപുഴ - മർച്ചന്റ് ട്രസ്റ്റ് ഹാൾ രാവിലെ 10 മുതൽ എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഓണ്‍ലൈന്‍ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നല്‍കാം. karuthal.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കും.