ഇടുക്കി: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി അവകാശ നിയമ ബോധവൽക്കരണ സെമിനാറുംഅദാലത്തും നടന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം നിമ്മി ജയൻ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണർ പി .ടി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഫിനാൻസ് ഓഫീസർ ബി .സന്തോഷ് കുമാർ, ഡെപ്യൂട്ടി സെക്രട്ടറി ആർ രാജീവ് , ആർ വിഷ്ണു, എം ജി രതീഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്നത്. ശേഷം നടന്ന അദാലത്തിൽ പരാതികൾ സ്വീകരിച്ചു. പരാതി കൾ പരിശോധിച്ച് തുടർ നടപടികൾ കൈകൊള്ളുമെന്ന് കമ്മീഷണർ അറിയിച്ചു. ജില്ലയുടെ പ്രത്യേകത കണക്കിലെടുത്ത് കുമിളി , അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലും സെമിനാറും അദാലത്തും നടത്തുമെന്ന് കമ്മീഷണർ പി .ടി ബാബുരാജ് പറഞ്ഞു.