മൂലമറ്റം: അറക്കുളം ആശുപത്രി പടിക്ക് സമീപത്തെ ആറ്റുതീരത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി. അറക്കുളം പുളിക്കൽ ഷാജിയുടെ വീടിന് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂലമറ്റത്തെ വനപാലകരെത്തി പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോയി.