കൊന്നത്തടി : എച്ച്.ഡി. എഫ്. സി ബാങ്ക് പരിവർത്തൻസമഗ്ര ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തി എം.എസ് സാമിനാഥൻ ഗവേഷണ നിലയം ഇടുക്കി ക്ലസ്റ്റർ നടപ്പാക്കിയ സംരംഭകത്വ വികസന പദ്ധതി പങ്കാളികളായ സംരംഭങ്ങൾക്കുള്ള സമർപ്പണപത്രം വിതരണം ചെയ്തു. യോഗത്തിൽ എച്ച്. ഡി. എഫ്. സി പ്രോജക്ട് കോർഡിനേറ്റർ ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. എം എസ് കൃഷ്‌ണേന്ദു സ്വാഗതം പറഞ്ഞു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. പദ്ധതി സംബന്ധിച്ചുള്ള വിവരണം എച്ച്ഡി.എഫ്സി ബാങ്ക് അടിമാലി ബ്രാഞ്ച് മാനേജർ മാത്യു ടി കുരുവിള നടത്തി. ആസ്തികൈമാറ്റ ചടങ്ങിൽ ' കൊന്നത്തടി നാച്ചുറൽ അഗ്രികൾച്ചർ നഴ്സറി' എന്ന കർഷ കൂട്ടായ്മയ്ക്ക് സമ്മതപത്രം നൽകി. സംഘം പ്രസിഡന്റ് മായ എൽദോ സെക്രട്ടറി ഷാലറ്റ് സണ്ണി അംഗങ്ങളായ മിനി രവി , എൽദോ തോമസ് , എം. എസ്. എസ്. ആർ. എ് വില്ലേജ് കോർഡിനേറ്റർ ആദർശ് ഇസക്കിയേൽ എന്നിവർ ചേർന്ന സമ്മതപത്രം ഏറ്റുവാങ്ങി. ചടങ്ങിന് ഇടുക്കി ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി ജിസ്ന മൈക്കിൾനേതൃത്വംനല്കി.