രാജാക്കാട്:ജെ സി ഐ രാജാക്കാട് ചാപ്ടർഭാരവാഹികളുടെ സ്ഥാനാരോഹണവുംക്രിസ്തുമസ് ആഘോഷവും
രാജാക്കാട് വ്യാപാരഭവൻ ഓഡറ്റോറിയത്തിൽ നടത്തി.പ്രസിഡന്റ് കുര്യാക്കോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.2025 വർഷത്തെ പ്രസിഡന്റ് ജജോമോൻ ജോർജ്ജ്, സെക്രട്ടറി ബിബിൻ വർഗീസ്, ട്രഷറർ കെ.വി അനൂപ്,ഡോ. സൂസൻ കുര്യാക്കോസ്,ഇവാൻ ജോർജ്ജ് സോബിൻ
എന്നിവരടങ്ങുന്ന ഭാരവാഹികളുടെ സ്ഥാനാരോഹണമാണ് നടത്തിയത്.സോൺ പ്രസിഡന്റ് മെജോ ജോൺസൺ ഉദ്ഘാടനം നിർവ്വഹിച്ചു.സോൺ വൈസ് പ്രസിഡന്റ് എബിൻ ബോസ്,
സോൺ മുൻ പ്രസിഡന്റ് അർജുൻ കെ.നായർ,സോൺ ഡയറക്ടർ മാനേജ്‌മെന്റ്
ബ്രീസ് ജോയ്,സെക്രട്ടറി ആർ. നിഷാന്ത് എന്നിവർ പ്രസംഗിച്ചു. പുതിയ നാല് പേർക്ക് അംഗത്വം നൽകി . ചടങ്ങിന് ശേഷം കേക്ക് മുറിക്കലും ക്രിസ്തുമസ് ആഘോഷവും നടത്തി.