അടിമാലി: വൈ.എം.സി.എ ക്രിസ്തുമസ് ആഘോഷവും കരോൾഗാന മത്സരവും 21ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ നടക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്നായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. എ. ജോർജ് പുത്തൻപുരയിൽ മെമ്മോറിയൽ ട്രോഫിയും 10,000 രൂപയും ഒന്നാം സമ്മാനം നൽകും. കുരുന്നപ്പിള്ളിൽ കെ.സി പൗലോസ് മെമ്മോറിയൽ ട്രോഫിയും 7,500 രൂപയും രണ്ടാം സമ്മാനവും, പുത്തയത്ത് പി.വി ഏലിയാസ് നൽകുന്ന ട്രോഫിയും 5,000 രൂപയും മൂന്നാം സമ്മാനം നൽകും. അടിമാലി ടൗണിനു സമീപം മന്നാംകാലയിൽ പുതിയതായി നിർമ്മിച്ച വൈ.എം.സി.എ ഓഡിറ്റോറിയത്തിലാണ് മത്സരം. വൈ.എം.സി.എ ദേശീയ ജനറൽ സെക്രട്ടറി എൻ.വി എൽദോസ് ഉദ്ഘാടനം നിർവഹിക്കുംഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത ക്രിസ്തുമസ് സന്ദേശം നൽകും. വൈ.എം.സി.എ പ്രസിഡന്റ് പോൾ മാത്യു അദ്ധ്യക്ഷത വഹിക്കും.
നാഷണൽ എക്സിക്യൂട്ടീവ് അംഗം വർഗീസ് അലക്സാണ്ടർ ഉൾപ്പടെ വിവിധ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രോഗ്രാം ചീഫ് കോർഡിനേറ്റർബിജു മാന്തറക്കൽ, സെക്രട്ടറി രാജേഷ് ജോസ് എന്നിവർ പറഞ്ഞു. കരോൾ ഗാന മത്സരത്തിന് 20, ഉച്ചകഴിഞ്ഞ് 3 വരെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് ഫോൺ: 9447432801,9895576683.