
അടിമാലി: വൈദ്യുതി നിരക്ക് വർന്ധനയിലൂടെ ജനങ്ങളെ കൊള്ളയടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് പറഞ്ഞു. വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച കെ.എസ്.ഇ.ബി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാർ ലാഭത്തിൽ എത്തിച്ച വൈദ്യുതി ബോർഡിനെ 45000 കോടിയുടെ നഷ്ടത്തിലാക്കിയത് സർക്കാരിന്റെ പിടിപ്പുകേടാണ് 'എട്ടുവർഷത്തിനിടയിൽ അഞ്ച് പ്രാവശ്യം വൈദ്യംതിചാർജ് കൂട്ടി നഷ്ടത്തിന്റെ ഭാരം സാധാരണക്കാരുടെ തലയിൽ കെട്ടിവെച്ച സർക്കാരിന് കേരളീയരോട് ഒരു അത്മാർത്ഥതയുമില്ല എന്ന് തെളിഞ്ഞിരിക്കുകയാണ് ബ്ലോക്ക് പ്രസിഡന്റ് ബാബു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി.സ്‌ക്കറിയ, ടി.എസ്.സിദ്ദിക്ക്, പി.ആർ.സലിംകുമാർ, ഒ.ആർ.ശശി, ജോർജ് തോമസ്, പി.എ.സജി, ഷിൻസ് ഏലിയാസ്, നിതിൻ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. മാക്സിൻ ആന്റണി സ്വാഗതവും എസ്.എ.ഷജാർ നന്ദിയുംപറഞ്ഞു.