തൊടുപുഴ : ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ, ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ജില്ലാ-മൗണ്ടൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് ഇടവെട്ടി - മാർത്തോമ്മ എസ്റ്റേറ്റ് റോഡിൽ നടത്തുന്നു. ഡിസം. 29 നു രാവിലെ 8 മുതൽ നടത്തുന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ 12 വയസ്സിൽ താഴെ, 14 ൽ താഴെ, 16 ൽ താഴെ, 18 ൽ താഴെ, 23 ൽ താഴെ സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഫോട്ടോ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സൈക്കിൾ, ഹെൽമറ്റ്, എൻട്രി ഫീ എന്നിവയുമായി എത്തിച്ചേരേണ്ടതാണ്.
മത്സരത്തിനു മുന്നോടിയായി . 21 മുതൽ 28 വരെ ഇടവെട്ടി സരസ്വതി ശിശുമന്ദിരം യു.പി സ്‌കൂളിൽ വച്ച് സൈക്ലിങ്ങ് പരിശീലന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പിലും ക്യാമ്പിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9447173843 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേരു രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.