twenty

തൊടുപുഴ : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ട്വന്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.മെഴുകുതിരി കത്തിച്ച് നിന്ന് നടത്തിയ ധർണ്ണ സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റിജോ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ ർഡിനേറ്റർ സന്തോഷ് വർഗ്ഗീസ്, ജോയി ജോസഫ് ഇളമ്പാശ്ശേരി, ജെയിംസ് കരിമണ്ണൂർ, ജോണി ജോസഫ്, കെ.കെ ചന്ദ്രവതി, എം.ജെ വിൻസന്റ് , ജോസഫ് തോമസ്, സിജോ മാത്യു എന്നിവർ പ്രസംഗിച്ചു.