പീരുമേട്: ക്രിസ്മസ്,പുതുവത്സരം, പ്രമാണിച്ച് ഈ ബസിൽ പത്തുരൂപ എന്ന മിനിമം ചാർജ്ജ് അഞ്ചു രൂപയാക്കി കുറച്ചു.
മുബാറക് കമ്പനിയുടെ ബസ്സിലാണ് വണ്ടിപ്പെരിയാറിൽ നിന്നും വാളാർഡി വരെ നിലവിലുള്ള പത്തു രൂപ അഞ്ചു രൂപയായികുറച്ചത്. മുബാരക്ക് കമ്പനിയുടെ എല്ലാ ബസ്സുകൾക്കും ഈ ഓഫർഅനുവദിച്ചു.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിൽ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങളിൽ ഓഫർ ഒരുക്കുന്നത് പോലെയാണ്. ബസ് കമ്പനിയുടെ ഓഫർ. ജനുവരി 31 വരെയാണ് ഓഫർ നൽകാൻ ബസ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത് .