ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബഡ്സ്, ബി.ആർ.സി സ്ഥാപനങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'തില്ലാന 2024' കലോത്സവത്തിന് 19ന് കുമളി വേദിയാകും.മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കലയുടെയും സഹവാസത്തിന്റെയും ഉത്സവമെന്ന നിലയിൽ ശ്രദ്ധേയമായ ഈ കലോത്സവം കുമളിയിലെ വൈ.എം.സി.എ ഹാളിൽ നടക്കും. ജില്ലയിലെ നാല് ബഡ്സ് സ്‌കൂളുകളിൽ നിന്നുള്ള മത്സരാർത്ഥികൾ വിവിധ മത്സരപരിപാടികളിൽ മാറ്റുരയ്ക്കും.