അടിമാലി: ആയിരം ഏക്കർ കല്ലമ്പലം ദേവീ അയ്യപ്പ ക്ഷേത്രത്തിൽഅയ്യപ്പൻ വിളക്കും ആഴിപൂജയും 21 ന് നടക്കും, ശാസ്താംപാട്ട്, ചിന്തുപാട്ട്, അന്നദാനം, എഴുന്നള്ളിപ്പ്, സമൂഹ നീരാഞ്ജനം, പാനക പൂജ, നിറപറ എന്നീ ചടങ്ങുകളും ഉണ്ടാകും. രാവിലെ 6 ന് ഗണപതി ഹോമം. 11 ന് ഉച്ചപൂജ. ഒന്നിന് പ്രസാദ ഊട്ട്. 6.30 ന് ദീപാരാധന. 7 ന് സാമൂഹ്യാരാധന, നീരാഞ്ജനം.തുടർന്ന് മുവാറ്റുപുഴ കുന്നയ്ക്കാൽ ശ്രീധർമ ശാസ്താ ഉടുക്ക് സെറ്റ് അവതരിപ്പിക്കുന്ന ശാസ്താംപാട്ട്. മഴുവന്നൂർ ശ്രീശബരി ചിന്ത് സെറ്റ് അവതരിപ്പിക്കുന്ന ചിന്തുപാട്ട്, ആഴിപൂജ എന്നിവ നടക്കുമെന്ന് ക്ഷേത്രം മേൽശാന്തി സുധീഷ് ശർമ, രക്ഷാധികാരി കെ.കെ പരമേശ്വരൻ നായർ, പ്രസിഡന്റ് പി.എൻ സുദർശനൻ, കൺവീനർ ഇ.ആർ അപ്പൂസ്എന്നിവർപറഞ്ഞു.