ഇടുക്കി: കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് കമ്പം- ഗൂഡല്ലൂർ ബൈപ്പാസ് റോഡിൽ കമ്പം സി.ഐ പാർത്ഥിപന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. ഉത്തമപാളയം സ്വദേശിനി ഇലക്കിയ (35)​, കമ്പം കെ.കെ പെട്ടി സ്വദേശികളായ ദിനേശ് കുമാർ (25)​ രവികുമാർ (33)​, കാർ ഡ്രൈവർ ശരവണകുമാർ (34)​ എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നോടെ വാടകക്കാറിൽ ബാഗിനുള്ളിൽ നിറച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.