പുഷ്പകണ്ടം: ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ ലോക അറബി ഭാഷ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തി. മദ്രസ വിദ്യാർത്ഥികളായ അഹമ്മദ് നദീർ, ഹഫീസ് എന്നിവർ ഖുർആൻ പാരായണം ചെയ്ത് യോഗം ഉദ്ഘാടനം ചെയ്തു. ഹിദായത്തിൽ മുസ്ലിം ജമാഅത്ത് ചീഫ് ഇമാമും മദ്രസ സദർ മുഅല്ലിമുമായ അബൂ താഹിർ മന്നാനി പ്രഭാഷണം നടത്തി. അറബി ഭാഷയുടെ തനിമയും മഹത്വവും തിരിച്ചറിഞ്ഞ് ഭാഷയെ സ്‌നേഹിക്കാനും വരുംതലമുറകളിൽ അത് പകർത്തിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് കുട്ടികളുടെ അറബിക് പ്രസംഗം, അറബി പദ്യം ചൊല്ലൽ, അറബി ഗാനം, അറബിക് ആക്ഷൻ സോങ്, കോൽക്കളി, തുടങ്ങിയ കലാപരിപാടികൾ നടത്തി. അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ ഡിസൈനിങ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനവിതരണം നടത്തി. വിദ്യാർത്ഥി അബ്ദുള്ള മൻസൂർ നന്ദി പറഞ്ഞു.