വണ്ടിപ്പെരിയാർ:കോൺഗ്രസ് നേതാവും മുൻ പഞ്ചായത്തംഗവുമായ അഡ്വ. ബിജു പോളിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു.വർക്കിങ്ങ് പ്രസിഡന്റ് ഉദയ സൂര്യൻ അദ്ധ്യക്ഷനായിരുന്നു.