കട്ടപ്പന:പുളിയൻമല ക്രൈസ്റ്റ് കോളേജിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോൾഗാന മത്സരം ഇന്ന് വൈകിട്ട് നാലിന് നടക്കും. 15ലേറെ ടീമുകൾ മത്സരിക്കും. വിജയികൾക്ക് യഥാക്രമം 20000, 10000, 5000 രൂപ ക്യാഷ് അവാർഡ് നൽകും. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പിൽ അദ്ധ്യക്ഷനാകും. ജില്ലയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ അനുമോദിക്കുമെന്നും പ്രിൻസിപ്പൽ എം വി ജോർജ്കുട്ടി, ക്രിസ്റ്റി പി ആന്റണി, അനുജ മേരി തോമസ്, ശ്യാമിലി ജോർജ്, അനിറ്റ് ജോസ് എന്നിവർ പറഞ്ഞു.