filimfestivel
തൊടുപുഴ ഫിലിം സൊസൈറ്റി നടത്തുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഡലിഗേറ്റ് രജിസ്‌ട്രേഷൻ തൊടുപുഴ അൽഅസ്ഹർ ആർട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിറോഷ് എം. ബഷീർ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് യൂനുസിൽ നിന്നും ഫോം സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ : ജനുവരി 9 മുതൽ 12 വരെ തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ വച്ചു നടത്തുന്ന 19-ാമത് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഡലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. അൽ അസ്ഹർ ആർട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.ഫിറോഷ് എം. ബഷീർ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് യൂനുസിൽ നിന്നും ഫോം സ്വീകരിച്ചുകൊണ്ട് രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി ഭാരവാഹികളായ എം.ഐ. സുകുമാരൻ, വി. ജയചന്ദ്രൻ, പ്രേം നസീർ സുഹൃദ് സമിതി പ്രസിഡന്റ് എം.ജി. വിജയകുമാർ, സ്റ്റാഫ് പ്രതിനിധി വി.എം. ബിനിത എന്നിവർ ആശംസകൾ നേർന്നു. കോളേജ് ഡീൻ അരുൺ ഗോപാൽ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.