കട്ടപ്പന :കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് തടസമുണ്ടാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്ടി.എ ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി .ആർ സജി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തിന് കേന്ദ്ര നയങ്ങൾ തടസമുണ്ടാക്കുന്നു. ഇത് തിരുത്തണമെന്നും കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണമെന്നും സമഗ്രശിക്ഷ കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കമെന്നും ആവശ്യപ്പെട്ടാണ് സമരം.
ജില്ലാ പ്രസിഡന്റ് കെ .ആർ ഷാജിമോൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം .രമേശ്, ജില്ലാ ട്രഷറർ എം .തങ്കരാജ്, കെ എൻ സുരേന്ദ്രൻ,ഇ എസ് സജിമോൾ, എൻ വി ഗിരിജാകുമാരി, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. കട്ടപ്പന സെൻട്രൽ ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ മൂന്നാർ, നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് ഉപജില്ലകളിൽനിന്നുള്ള നിരവധി അദ്ധ്യാപകർ അണിനിരന്നു.