
നെടുങ്കണ്ടം : ബി. എഡ് കോളേജിൽ ക്രിസ്മസ് വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. വൈസ് പ്രിൻസിപ്പാൾ പി .മാരിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ ഉദ്ഘാടനംചെയ്തു. . സിന്ധുകുമാരി സി .സി, ഷിഫാന ഷാജി, ആതിര ഹരി, ജിസ്റ്റി മരിയ, ഐശ്വര്യ കെ.എ എന്നിവർ സംസാരിച്ചു.
ബിൻസി ബി, അഹല്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഉച്ചക്ക് ശേഷം വിവിധ ഇനം കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരുന്നു. പുൽക്കൂടും ക്രിസ്മസ് ടീ യും ഒരുക്കി. കോളേജ് മൈതാനത്ത് ഒരുക്കിയ 'സെൽഫി സ്റ്റാർ സ്റ്റിക് ' ശ്രദ്ധേയമായി.