കോടിക്കുളം:അഞ്ചക്കുളം ശ്രീമഹാദേവീ ക്ഷേത്രത്തിൽ മഹാകാര്യസിദ്ധിപൂജ ഇന്ന്ന ടക്കും.ഉച്ചയ്ക്ക് 12ന് ക്ഷേത്രാചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.കാര്യസിദ്ധിപൂജ, അറുനാഴി പായസം, സോപാന സംഗീതം എന്നീ പ്രധാന വഴിപാടുകൾ അന്നേ ദിവസം ക്ഷേത്രത്തിൽ നടക്കും. എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും പ്രസാദ ഊട്ട് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി അഞ്ചക്കുളം ക്ഷേത്ര ദേവസ്വം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ.രവീന്ദ്രനാഥൻ എന്നിവർ അറിയിച്ചു.