ഇടുക്കി : ജില്ലാ ഒളിമ്പിക് അസ്സോസിയേഷന്റേയും ജില്ലാ അക്വാറ്റിക് അസ്സോസിയേഷന്റേയും ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പരിശീലനം 21ന് വൈകുന്നേരം 4 മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ആരംഭിക്കും. ദേശീയ, അന്തർ ദേശീയ നീന്തൽ താരങ്ങൾ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും. 2 മുതൽ 8 വയസ്സ് വരെ പ്രായമായ കുട്ടികൾക്ക് മാത്രമായി പ്രത്യേക നീന്തൽ കുളത്തിൽ പരിശീലനം നൽകുന്നതാണ്. സ്ത്രീകൾക്കും മുതിർന്നവർക്കുമായി രാവിലെയും വൈകിട്ടും പ്രത്യേക ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്.