ഇടുക്കി:കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ബഡ്സ് കലോത്സവമായ 'തില്ലാന 2024' കുമളി വൈ. എം. സി. എ ഹാളിൽ വിപുലമായി സംഘടിപ്പിച്ചു. . ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം, നൈപുണി വികസനം, പരിപാലനം എന്നിവ ലക്ഷ്യമാക്കിയാണ് കലോത്സവം സംഘടിപ്പിച്ചത്.

കുമളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി ഷാജിമോൻ അദ്ധ്യക്ഷയായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം നിർവഹിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ മിനി സി. ആർ, കുമളി സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിര സുബ്രഹ്മണ്യൻ, തേക്കടി വാർഡ് മെമ്പർ ജിജോ രാധാകൃഷ്ണൻ, കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ, വാർഡ് മെമ്പർ ഡെയ്സി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സൂര്യ സി. എസ് നന്ദി പറഞ്ഞു.

ജില്ലയിലെ നാല് ബഡ്സ് സ്ഥാപനങ്ങൾ മറ്റുരച്ച കലോത്സവത്തിൽ കുമളി, പ്രിയദർശിനി ബഡ്സ് സ്‌കൂൾ ചാമ്പ്യൻമാരായി.