പന്നിമറ്റം: അഖിലേന്ത്യ ഏകോപിത കശുമാവ് ഗവേഷണ പദ്ധതിയുടെ കീഴിൽ പട്ടിക വർഗ്ഗ കർഷകർക്കായി കശുമാവ് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. പട്ടിക വർഗ്ഗ കർഷകർക്കായി വിഭാവനം ചെയ്തിട്ടുള്ള കശുമാവ് കൃഷി വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ്, ഇളംദേശംബ്ലോക്ക് പഞ്ചായത്ത്, വെളളിയാമറ്റം ഗ്രാമപഞ്ചായത്ത്, സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രത്തിലാണ് പരിശീലനം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി ചന്ദ്രശേഖരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കശുമാവ് ഗവേഷണകേന്ദ്രംമേധാവിഡോ. ജലജ എസ്.മേനോൻ പദ്ധതി വിശദീകരണം നടത്തി. ഡോ. ടി. എൻ. രവിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ഡോ. അസ്ന എ. സി. കശുമാവ് കൃഷിയും മൂല്യവർദ്ധനവും സംബന്ധിച്ച് പരിശീലനം നൽകി. ഡോ. ഭാഗ്യ എച്ച്. പി., ഇളംദേശം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഷ്ലി മറിയാമ്മ, കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ, കശുമാവ് കൃഷി വികസന ഏജൻസി ഫീൽഡ് ഓഫീസർ ബിനുകുമാർ എന്നിവർ സംസാരിച്ചു .