ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 21, 22, 23 തീയതികളിൽ ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ചു നടത്തുമെന്ന് പ്രസിഡന്റ് ആൻസി തോമസ്, സെക്രട്ടറി പി.എം മുഹമ്മദ് സബീർ എന്നിവർ അറിയിച്ചു. 21 ന് ബ്ലോക്ക് തല ഉദ്ഘാടനവും, വോളിബോൾ മത്സരവും മണിയാറൻകുടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ അഡ്വ. എബി തോമസിന്റെ അധ്യഷതയിൽ ചേരുന്നയോഗത്തിൽ ആൻസിതോമസ് ഉദ്ഘാടനം ചെയ്യും. കെ.ജി സത്യൻ മുഖ്യ പ്രഭാഷണം നടത്തും. 23 ന് തടിയമ്പാട് ടൗൺഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ആൻസിതോമസ് അധ്യഷത വഹിക്കും. അഡ്വ. ഡീൻകുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. എം.ജെ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. കെ.ജി സത്യൻ, ഷൈനി സജി, ഷൈനി റെജി എന്നിവർ പ്രസംഗിക്കുമെന്ന് ഭാരവാഹികളറിയിച്ചു.