
നെടുങ്കണ്ടം: എസ്. എൻ. ഡി. പി യോഗം  പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ പതിനൊന്നാമത് പിറന്നാൾ ആഘോഷവും നേതൃത്വ ക്യാമ്പും  രാമക്കൽമേട്ടിൽ നടന്നു. യോഗം ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
വളരെ കുറഞ്ഞ നാളുകൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന യൂണിയനാകാൻ കഴിഞ്ഞത് സംഘടനാ വളർച്ചയുടെ ഭാഗമാണെന്നും അംഗങ്ങളുടെ ആത്മീയവും സാമ്പത്തികവുമായ ഉയർച്ചക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. സമുദായത്തിന്റെ നാളകളിലെ കരുത്തയാ കുട്ടികളെ ഗുരുവിനെ അറിഞ്ഞ് സംഘടനാ സ്നേഹികളാക്കി വളർത്തുന്നതിന് ബാലവേദി പഠന ക്ലാസുകൾ കാര്യക്ഷമമായി നടത്തുന്നത്തിനും, ശാഖകളിലെ വിവാഹവും മരണാനന്തരചടങ്ങുകളും ക്രമവത്കരിക്കാനും കുടുംബയോഗങ്ങളെ ശക്തിപ്പെടുത്താനും,യൂണിയന്റെ ആഭിമുഖ്യത്തിൽ ആത്മീയ അടിത്തറയിൽ ഉറച്ച് സംഘടന പ്രവർത്തനം കൂടുതൽ കരുത്തോടെ മുന്നോട്ടു പോകുന്നതിനായി ഒന്നാമത് ശ്രീനാരായണ കൺവക്ഷൻ നടത്തുമെന്നും, അവശത അനുഭവിക്കുന്ന സമൂഹത്തിന് കൈത്താങ്ങായി ചാരിറ്റി ട്രെസ്റ്റ് രൂപീകരിക്കുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ കൗൺസിലർമാരായ സുരേഷ് കെ ബി, ബാബു സി എം, എൻ ജയൻ മധു കമലാലയം, പഞ്ചായത്ത് കമ്മറ്റി അംഗം ശാന്തമ്മ ബാബു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ് വയലിൽ, വനിതാ സംഘം പ്രസിഡന്റ് മിനി മധു, വൈദിക സമിതി പ്രസിഡന്റ് ശ്രീ രജീഷ് ശാന്തികൾ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുധർമ്മ പ്രചാരകൻ ശ്രീ ബിജു പുളിക്കലേടത്ത് പഠന ക്ലാസ്സ് നയിച്ചു.  യൂണിയൻ പരിധിയിൽ ഉള്ള മുഴുവൻ ശാഖകളിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി,യൂണിയൻ കമ്മറ്റി അംഗംങ്ങൾ, യൂണിയൻ യൂത്ത് മൂവ്മെന്റ് വനിതാസംഘം പ്രവർത്തകർ , വൈദിക സമതി, പെൻഷൻഫോറം, കുമാരി-കുമാര സംഘം,സന്നദ്ധ സേന, ശാഖ വനിതാ സംഘം പ്രസിഡന്റ്,സെക്രട്ടറി, ശാഖ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.