pulkoodu

കട്ടപ്പന :ക്രിസ്മസിനോട് അനുബന്ധിച്ച് കഞ്ചിയാർ ലബ്ബക്കട ജെ.പി.എം കോളേജിൽ നിർമ്മിച്ചിരിക്കുന്ന ഗുഹാ പുൽക്കൂട് കൗതുകമാകുന്നു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 12 അടി വ്യാസവും 60 അടി നീളവുമുള്ള ഗുഹാ രൂപത്തിലാണ് പുൽകൂട് നിർമ്മിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വർഷ എം കോം വിദ്യാർത്ഥികളായ നിഖിൽ റോയ്, ഷാജൻ ഷാജി എന്നിവരാണ് ഗുഹാരൂപത്തിലുള്ള പുൽക്കൂടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ബെത്ലഹേമിലേക്കു യാത്രതിരിച്ച രാജാക്കന്മാരും വഴികാട്ടിയായ നക്ഷത്രവും
ഉണ്ണിയേശു, മേരി, ജോസഫ്, ആട്ടിടയന്മാർ തുടങ്ങിയ മാതൃകകളും മനോഹാരമായി സജ്ജീകരിച്ചിരിക്കുന്നു.
ഗുഹയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ജെറുസലേം ദേവാലയത്തിന്റെയും കോട്ടമതിലിന്റെയും പതിപ്പുകൾ കാഴ്ചയുടെ വേറിട്ടയനുഭമാണ്.തെളിനീർത്തടാകവും ദീപാലങ്കാരങ്ങളും ഒപ്പം ഒഴുകി നടക്കുന്ന മഞ്ഞും പുൽക്കൂടിനെ കൂടുതൽ ആകർഷണീയമാക്കുകയാണ്.ഒരേസമയം 30 ഓളം ആളുകൾക്ക് പുൽക്കൂടിനുള്ളിൽ കയറി കാഴ്ചകൾ കാണാനാകും. വിദ്യാർത്ഥികൾ അദ്ധ്യാപകർ എന്നിവർക്ക് പുറമേ പ്രദേശ വാസികളും വ്യാപാരികളും ഉൾപ്പെടെ പുൽക്കൂട് കാണാനായി കോളേജങ്കണത്തിൽ എത്തികൊണ്ടിരിക്കുകയാണ്.